മനാമ: കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഇപ്പോഴും വൈറസ് ബാധ ഉണ്ടാക്കുന്നതെന്നും വാക്സിനെ കുറിച്ചുള്ള തെറ്റായ അഭ്യൂഹങ്ങൾ പരത്തരുത് എന്ന്നാഷണൽ ടാസ്ക് ഫോഴ്സ് മോണിറ്ററിംഗ് കമ്മിറ്റി ഹെഡ് ലെഫ്റ്റനന്റ് കേണൽ ഡോക്ടർ മനാഫ് ഖഹ്താനി പറഞ്ഞു. അതേസമയം, രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരിൽനിന്ന് രോഗം ബാധിച്ചത് നിലവിലെ രോഗികളിൽ 0.86 ശതമാനം പേർക്കു മാത്രമാണ്. രാജ്യത്ത് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വാക്സിനുകൾ കോവിഡിനെതിരെ പ്രതിരോധ ശേഷിയുണ്ടാക്കുന്നതിൽ ഫലപ്രദമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേക വാക്സിൻ ലഭിക്കുന്നതുവരെ കാത്തിരിക്കുന്നത് ഒഴിവാക്കാനും ലഭ്യമായ വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 60 വയസ്സിനു മുകളിലുള്ളവർക്ക് അപ്പോയ്ൻറ്മെൻറ് ഇല്ലാതെ ഹെൽത്ത് സെൻററുകളിൽ നേരിെട്ടത്തി സിനോഫാം വാക്സിനും ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ എത്തി സ്ഫുട്നിക് വാക്സിനും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.