നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബഹ്റൈനിലെ പള്ളികളിൽ വെള്ളിയാഴ്ചകളിലെ ‘ജുമുഅ’ നമസ്കാരം പുനരാരംഭിച്ചു

മനാമ: നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബഹ്റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയായ ജുമുഅ നമസ്കാരം പുനരാരംഭിച്ചു. ജു​​മു​​അ ന​​ട​​ത്തു​​ന്ന പ​​ള്ളി​​ക​​ളു​​ടെ ലി​​സ്​​​റ്റ്​ സു​​ന്നി, ജ​​അ്ഫ​​രി ഔഖാ​​ഫു​​ക​​ള്‍ നേരത്തേ ടാസ്ക് ഫോഴ്സ് നിർദ്ദേശാനുസരണം പു​​റ​​ത്തു​​വി​​ട്ടിരുന്നു.

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെയായിരുന്നു നമസ്കാരങ്ങൾ നടത്തപ്പെട്ടത്. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ വാ​​ക്​​​സി​​ന്‍ ര​​ണ്ടാ​​മ​​ത്തെ ഡോ​​സ് സ്വീ​​ക​​രി​​ച്ച് 14 ദി​​വ​​സം ക​​ഴി​​ഞ്ഞ​​വ​​ര്‍ക്കും കോ​​വി​​ഡ് രോഗമു​​ക്തി നേ​​ടി​​യ​​വ​​ര്‍ക്കും മാ​​ത്ര​​മാ​​യിരുന്നു പ്രവേശനം. വിശ്വാസികളെല്ലാം മാസ്ക് ധരിച്ചു കൊണ്ടും അവരവർക്കുള്ള നമസ്കാര പായ കൊണ്ടുവന്നും നിശ്ചിത അകലം പാലിച്ചു കൊണ്ട് നമസ്കാരം നിർവഹിച്ചു. ജു​​മു​​അ തു​​ട​​ങ്ങു​​ന്ന​​തി​​ന് 45 മി​​നി​​റ്റ് മു​​മ്പ് മാ​​ത്ര​​മാണ് പ​​ള്ളി​​ക​​ള്‍ തു​​റ​​ന്നത്. ഖു​​തു​​ബയും നമസ്കാരവുമടക്കം 15 മി​​നി​​റ്റി​​ല്‍ തന്നെ പൂർത്തീകരിച്ചായിരുന്നു വിശ്വാസികൾ പിരിഞ്ഞത്. ജു​​മു​​അ ക​​ഴി​​ഞ്ഞ് 20 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ പള്ളികൾ അ​​ട​​ക്കണമെന്ന നിർദ്ദേശം നിലനിൽക്കുന്നതിനാൽ ഖു​​തു​​ബ പ​​രി​​ഭാ​​ഷ​​ക​​ളോ മ​​റ്റു കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ളോ അനുവദിച്ചിരുന്നില്ല.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കൂടിച്ചേരൽ ഒഴിവാക്കുന്നതിനായി 2020 മാർച്ച്28 മുതലാണ് രാജ്യത്ത് ജുമുഅ നമസ്കാരമടക്കമുള്ള പള്ളികളിലെ പ്രാർത്ഥനകൾ എല്ലാം നിർത്തിവെച്ചിരുന്നത്. ഓഗസ്റ്റ് 28 മുതൽ സുബുഹി, നവംബർ 1 മുതൽ ളുഹർ, ഡിസംബർ 6 മുതൽ അസർ നമസ്കാരങ്ങൾ പുനരാരംഭിച്ചുവിരുന്നുവെങ്കിലും രാജ്യത്ത് ജനിതകമാറ്റം വന്ന കോവിഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി 11 മുതൽ വീണ്ടും അടച്ചിടേണ്ടി വരികയായിരുന്നു. തുടർന്ന് 2021 മാർച്ച് 11 മുതൽ ജുമുഅ ഒഴികെയുള്ള അഞ്ച് നേര നമസ്കാരങ്ങൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു