നിയമലംഘനം കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കി എൽ എം ആർ എ

മ​നാ​മ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ക​മേ​ഴ്​​സ്യ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും ആ​രോ​ഗ്യ, മു​നി​സി​പ്പാ​ലി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്നും മ​ന​സ്സി​ലാ​ക്കു​ക​യാ​ണ്​ പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന പ​രിശോ​ധ​ന​യി​ലൂ​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​ഞ്ഞ്​ മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ ശ്ര​മം. ഇ​തി​ൻറെ ഭാ​ഗ​മാ​യി വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ലും സം​യു​ക്ത പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ഡോ. ​ഖാ​ലി​ദ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം, പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും പങ്കെടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റും. നി​യ​മ ലം​ഘ​നം ക​​ണ്ടെ​ത്തി​യാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ 17506055 എ​ന്ന എ​ൽ.​എം.​ആ​ർ.​എ​യു​ടെ കാ​ൾ സെൻറ​ർ ന​മ്പ​റി​ൽ അ​റി​യി​ക്കാവുന്നതാണ്.