വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒരുങ്ങി ബഹ്‌റൈനിലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റുകൾ​

മനാമ: എല്ലാവിധ സാധന സാമഗ്രികളും ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളോടെ നൽകാൻ ഒരുങ്ങി ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ. 19 വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള വി​ഷു​സ​ദ്യ​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. പ്ര​ഥ​മ​ൻ, പാ​യ​സം, വാ​ഴ​ക്ക ചി​പ്​​സ്​ എ​ന്നി​വ​യും സ​ദ്യ​യോ​ടൊ​പ്പ​മു​ണ്ടാ​കും. 2.250 ദി​നാ​റി​ന്​ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും ഏ​പ്രി​ൽ 14നു​ ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച ര​ണ്ടു​വ​രെ സ​ദ്യ ല​ഭ്യ​മാ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ 13നു​ള്ളി​ൽ അ​ടു​ത്തു​ള്ള ലു​ലു ക​സ്​​റ്റ​മ​ർ സ​ർ​വി​സി​ൽ ബു​ക്ക്​ ചെ​യ്യ​ണം. ലു​ലു​വി​ലെ പ​രി​ച​യ സ​മ്പ​ന്ന​രാ​യ പാ​ച​ക വി​ദ​ഗ്​​ധ​രാ​ണ്​ സ​ദ്യ ത​യാ​റാ​ക്കു​ന്ന​ത്.

ഇ​തി​നു​ പു​റ​മേ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, കേ​ര​ളീ​യ വ​സ്​​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സാ​രി​ക​ൾ, ചു​രി​ദാ​ർ ക​മീ​സ്, കു​ട്ടി​ക​ളു​ടെ വ​സ്​​ത്ര​ങ്ങ​ൾ, പു​രു​ഷ​ന്മാ​രു​ടെ ഷ​ർ​ട്ടു​ക​ൾ, ധോ​ത്തി എ​ന്നി​വ 50 ശ​ത​മാ​നം പേ​ബാ​ക്ക്​ ഓ​ഫ​റി​ൽ വാ​ങ്ങാം. 10 ദീ​നാ​റി​ന്​​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ അ​ഞ്ച്​ ദീ​നാ​റി​െൻറ ഫാ​ഷ​ൻ വൗ​ച്ച​ർ ല​ഭി​ക്കും. ‘കൂ​ടു​ത​ൽ വാ​ങ്ങൂ, കൂ​ടു​ത​ൽ നേ​ടൂ’ പ്ര​മോ​ഷ​നും തു​ട​രു​ന്നു​ണ്ട്. ലു​ലു​വി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന 25,000 പേ​ർ​ക്ക്​ 1,75,000 ദീ​നാ​ർ മൂ​ല്യ​മു​ള്ള ലു​ലു വൗ​ച്ച​റു​ക​ൾ ല​ഭി​ക്കു​ന്ന ഈ ​ഓഫർ ജൂ​ലൈ ഏ​ഴു​ വ​രെ തു​ട​രും.