വാക്സിൻ സ്വീകരിച്ച ജയിൽ തടവുകാരുടെ കുടുംബങ്ങൾക്ക്  സന്ദർശനാനുമതി ഒരുക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റീഫോർമേഷൻ ആൻഡ് റീഹാബിലിറ്റേഷൻ

മനാമ: വാക്സിനേഷൻ സ്വീകരിച്ച കുടുംബാംഗങ്ങൾക്ക് മാത്രമേ തടവുകാരെ കാണാൻ അനുമതിയുള്ളു. സന്ദർശനത്തിന് എത്തുന്നവർ കോവിഡ് പരിശോധനയും നടത്തിയിരിക്കണം. ജയിൽ തടവുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാനാണ് നടപടി.

 കുടുംബാംഗങ്ങൾ സന്ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ റീഫോർമേഷൻ ആൻഡ് റീഹാബിലിറ്റേഷൻ  ഡയറക്ടറേറ്റ്മായി  സംസാരിച്ച് കോവിഡ് പോസിറ്റീവ് ആയവരാണോ, കോവിഡ് ബാധിതരായ ആരെങ്കിലുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു