bahrainvartha-official-logo
Search
Close this search box.

18 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതിൽ നിയന്ത്രണം: ശൂറ കൗൺസിൽ ഇന്ന് ചർച്ച ചെയ്യും

energy drinks

മനാമ :18 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ നൽകുന്നത് വിലക്കാനുള്ള കരട് നിയമം ശൂറ കൗൺസിൽ ഇന്ന് ഏപ്രിൽ 18 ഞായറാഴ്ച ചർച്ച  ചെയ്യും. കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ സൗജന്യമായി നൽകുന്നത്, റസ്റ്റോറന്റ്കളിലും കാന്റീനുകളിലും എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് ,  പരസ്യങ്ങൾ നൽകുന്നത്  തുടങ്ങിയവ  വിലക്കണം എന്നാണ് കരട് നിയമത്തിൽ പറയുന്നത്.

എനർജി ഡ്രിങ്കുകളുടെ ദോഷവശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന മുന്നറിയിപ്പുകൾ ബോട്ടിലിന് പുറത്ത് പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  15നും 24നും ഇടയിൽ പ്രായമുള്ള 728 യുവാക്കളിൽ നടത്തിയ പഠനത്തിൽ 16 ശതമാനം പേർ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടകാരികളായ മറ്റ് ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും നിയമം കൊണ്ടുവരണമെന്നും ആരോഗ്യ  മന്ത്രാലയം പറഞ്ഞു.

എനർജി ഡ്രിങ്കുകളുടെ കാര്യത്തിൽ ജി സി സി രാജ്യങ്ങളിൽ ഏകീകൃത മാനദണ്ഡം നടപ്പിലാക്കി വരികയാണെന്നും ഇത്തരം പാനീയങ്ങളുടെ ഇറക്കുമതിക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങലാണ് പിന്തുടരുന്നതെന്നും വ്യവസായ വാണിജ്യ വിനോദസഞ്ചാര മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!