എയർ ഇന്ത്യക്ക് പിന്നാലെ, ബഹ്റൈനിലേക്ക് വരുന്ന 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ഇളവ് നൽകി ഗൾഫ് എയറും

മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന വ്യവസ്ഥയിൽ നിന്നും ആറു വയസ്സിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി ഗൾഫ് എയർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സമാനമായ തീരുമാനം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന തീരുമാനം ഗൾഫ് എയർ പിൻവലിച്ചത്.

ഏപ്രിൽ 27 ചൊവ്വാഴ്ച മുതലാണ് ബഹ്റൈൻ യാത്രക്കാർക്കുള്ള പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നത്. യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ അംഗീകൃത സെൻററുകളിൽ നിന്നും 48 മണിക്കുറിനുള്ളിൽ എടുത്ത ക്യൂ.ആർ കോഡോട് കൂടിയ കോവിഡ് നെഗറ്റീവ്​ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിബന്ധന.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. കു​ട്ടി​ക​ൾ​ക്ക്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർക്കിടയിൽ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന  സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യയും ഇപ്പോൾ ഗൾഫ് എയർ അ​ധി​കൃ​ത​രും രം​ഗ​ത്തെ​ത്തി​യ​ത്. കുടുംബമായി മടങ്ങി വരാനിരിക്കുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ് ഇതോടെ രണ്ട് എയർലൈനുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.