നാട്ടിലേക്ക് മടങ്ങുന്ന മലയാള പാഠശാല അദ്ധ്യാപിക സന്ധ്യ ഷിജുവിന് യാത്രയയപ്പു നൽകി

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയിലെ കണിക്കൊന്ന അധ്യാപിക ആയിരുന്ന സന്ധ്യ ഷിജു, പ്രവാസ ജീവിതത്തിന് താത്കാലിക അവധി നൽകി നാട്ടിലേക്ക് പോകുന്ന വേളയിൽ യാത്രയയപ്പ് നൽകി. സന്ധ്യ ടീച്ചർ നൽകി വരുന്ന മാതൃകാപരവും സ്തുത്യർഹവുമായ സന്നദ്ധ സേവനത്തിന് ബഹ്റൈൻ കേരളീയ സമാജം പാഠശാല നന്ദിസൂചകമായാണ് ലളിതവും ഹ്രസ്വവുമായ ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകിയത്.

കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടത്തിയചടങ്ങിൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര മൊമൻറ്റോ നൽകി. പ്രിൻസിപ്പൾ ബിജു എം സതീഷ് ,കൺവീനർ നന്ദകുമാർ, മിഷ, രജിത, സതീഷ് എന്നിവർ പങ്കെടുത്തു.