bahrainvartha-official-logo
Search
Close this search box.

സംഘം ചേർന്നാൽ മൂ​ന്ന്​ വ​ർ​ഷം വ​രെ ത​ട​വും 5000 ദി​നാ​ർ വ​രെ പി​ഴ​യും ശി​ക്ഷ; കോ​വി​ഡ്​ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ കർശന നടപടി

POLICE

മനാമ: കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ചീ​ഫ്​ പ്രോ​സി​ക്യൂ​ട്ട​റു​ടെ മു​ന്ന​റി​യി​പ്പ്. റോ​ഡു​ക​ളി​ലും തെ​രു​വു​ക​ളി​ലും ച​ത്വ​ര​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലും മ​റ്റ്​ പൊ​തു സ്​​ഥ​ല​ങ്ങ​ളി​ലും അ​ഞ്ച്​ പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ട​രു​തെ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ഇപ്പോഴും നി​ല​വി​ലു​ണ്ട്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. നി​യ​മ ലം​ഘ​ക​ർ​ക്ക്​ മൂ​ന്ന്​ വ​ർ​ഷം വ​രെ ത​ട​വും 5000 ദി​നാ​ർ പി​ഴ​യും ല​ഭി​ക്കും.

കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ശി​ക്ഷ ഇ​ര​ട്ടി​യാ​കു​മെ​ന്നും ചീ​ഫ്​ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ർ​മി​പ്പി​ച്ചു. മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തു​മു​ത​ൽ കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 86 പേ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. നി​യ​മം ലം​ഘി​ച്ച്​ കൂ​ട്ടം കൂ​ടി​യ​തി​നാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 1000 ദി​നാ​ർ പി​ഴ​യും മൂ​ന്ന്​ മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വു​മാ​ണ്​ ഇ​വ​ർ​ക്ക്​ ശി​ക്ഷ ല​ഭി​ച്ച​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!