bahrainvartha-official-logo
Search
Close this search box.

ഒരു വയസ്സുള്ള കുഞ്ഞില്‍ നിന്ന് കൊവിഡ് ബാധിച്ചത് 14 പേര്‍ക്ക്

DOCTOR

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ ഒരു വയസ്സുകാരിയില്‍ നിന്ന് രോഗം പകര്‍ന്നത് 14 കുടുംബാംഗങ്ങള്‍ക്ക്. ആരോഗ്യ മന്ത്രാലയത്തിൻറെ സമ്പര്‍ക്ക പരിശോധന പട്ടികയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കുഞ്ഞിന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്.

അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ രാജ്യത്ത് ഇതുവരെയുള്ളതില്‍  ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിദിന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ മൂന്നിന് റിപ്പോര്‍ട്ട് ചെയ്ത 1,316 കൊവിഡ് കേസുകളാണ് രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക്. 7,486 കൊവിഡ് കേസുകളാണ് പോയ ആഴ്ചയിൽ ബഹ്റൈനില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 5,042 പേര്‍ സ്വദേശികളും 2,444 പേര്‍ വിദേശികളുമാണ്. 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!