സിദ്ധീഖ് ഹസൻ – പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച അതുല്യ പ്രതിഭ; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മനാമ: പത്ര പ്രവർത്തനം, വിദ്യാഭ്യാസം, ജനസേവനം , മനുഷ്യാവകാശ പോരാട്ടം , സാമൂഹിക സേവനം  തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ച വെച്ച മഹാനെയാണ് സിദ്ധീഖ് ഹസന്റെ വിടവിലൂടെ നഷ്ടമായതെന്ന്   ഫ്രന്റസ്  സോഷ്യൽ അസോസിയേഷനും വിഷൻ 2016 ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച  സിദ്ധീഖ് ഹസൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

ഇന്ത്യയിലെ സാമൂഹിക  മേഖലയിൽ പിന്നോക്കംനിൽക്കുന്ന  ജനവിഭാഗങ്ങളുടെ പുരോഗമനത്തിനും സമുദ്ധാരണത്തിനും വേണ്ടി രൂപീകരിച്ച  വിഷൻ 2026 എന്ന ബ്രഹദ് പദ്ധതിയുടെ മുഖ്യ ശില്പിയാണ് അദ്ദേഹമെന്ന് അദ്യക്ഷത വഹിച്ചു കൊണ്ട് ജമാൽ നദ്‌വി ഇരിങ്ങൽ പറഞ്ഞു  . വിഷന്റെ ഉത്തരേന്ത്യയിൽ കാണുന്ന ധാരാളം പ്രൊജക്റ്റുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തുടങ്ങി വെച്ച പദ്ധതികൾ ഇനിയും കുറേ  മുന്നോട്ട് പോകേണ്ടതുണ്ട് . സമൂഹത്തെ എങ്ങനെ  സുസ്ഥിരവും സമഗ്രവുമായ പുരോഗതിയിലേക്ക് നയിക്കാമെന്ന പ്രായോഗിക പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് മുമ്പാകെ സമർപ്പിച്ചത്. അത്  പ്രായോഗികമായി വിജയിപ്പിച്ചു കാണിക്കുകയും ചെയ്ത മഹാനായിരുന്നു സിദ്ധീഖ് ഹസനെന്നും  ജമാൽ നദ്‌വി ഇരിങ്ങൽകൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ മത സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരായ സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ,  വിഷൻ 2026 ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് സാദിഖ് ,  കെ എം സി സി ജന: സെക്രട്ടറി  അസൈനാർ കളത്തിങ്കൽ , ഗഫൂർ കൈപ്പമംഗലം , ഇ കെ  സലീം , ബദറുദ്ധീൻ പൂവാർ , ചെമ്പൻ ജലാൽ , ആമിർ ബേഗ് , അഷ്‌റഫ് കാട്ടിൽ  പീടിക , അഷ്‌റഫ്  കാട്ടിൽ പീടിക, സലിം എൻജിനീർ,  എം സാദിഖ് , ഷിബു പത്തനംതിട്ട , തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു . ഷാജി മൂതല, കെ.ടി.മൊയ്തീൻ, ജാഫർ മൈതാനി, എസ.വി. ജലീൽ, ബഷീർ അമ്പലായി, കമാൽ മൊഹിയുദ്ധീൻ, സമീർ കെപിറ്റൽ  തുടങ്ങിയവർ സംബന്ധിച്ചു. ജന : സെക്രട്ടറി എം എം സുബൈർ സ്വാഗതവും അഹ്‌മദ്  റഫീഖ് നന്ദിയും പറഞ്ഞു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.