സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബെഞ്ചുമായി സതേൺ ഗവർണറേറ്റ്

മനാമ: സതേൺ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബെഞ്ചുകൾ സ്ഥാപിക്കും. ബാപ്‌കോ  കമ്പനിയുടെ നേതൃത്തത്തിലാണ് ബെഞ്ചുകൾ സ്ഥാപിക്കുന്നത്. ഫോട്ടോ വോൾട്ടെയ്ക്ക് സോളാർ പാനലുകൾ ഘടിപ്പിച്ച ബെഞ്ചുകളാണ് പൊതു ഉദ്യാനങ്ങൾ, നടപ്പാതകൾ, വിപണികൾ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ആറ് സ്ഥലങ്ങളിൽ സ്ഥാപിക്കുകയെന്ന് സതേൺ മുനിസിപ്പാലിറ്റി അറിയിച്ചു. ഫോട്ടോവോൾട്ടെയ്ക്ക് സെല്ലുകൾ വഴി സൗരോർജ്ജം ഉപയോഗപ്പെടുത്തി ബെഞ്ചുകളിൽ  എൽ ഇ ഡി  ലൈറ്റുകളും സ്മാർട്ട് ഫോണുകൾക്കായി യുഎസ്ബി ചാർജിംഗ് പോർട്ടുകളും ഒരുക്കുമെന്നും അറിയിച്ചു.