ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് റമ്ദാൻ മാസത്തെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

മനാമ: ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ ആയിരിക്കും പ്രവർത്തി സമയം.ഡ്രൈവിംഗ് ലേണിംഗ് ഡയറക്ടറേറ്റ്, മുഹറക് സെക്യൂരിറ്റി കോംപ്ലക്സ് എന്നിവയ്ക്കും ഇതേ ജോലി സമയം തന്നെയാണ്. സേവന കേന്ദ്രങ്ങളുടെ സമയം രാവിലെ 9 മുതൽ 3 വരെയാണ്.ലൈറ്റ് വാഹനങ്ങൾക്ക് രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ സാങ്കേതിക പരീക്ഷാ സേവനങ്ങൾ ഉണ്ടായിരിക്കും. അതേസമയം, ഹെവി വാഹനങ്ങൾക്ക്  2 മുതൽ 5 വരെ ‘സ്കിപ്ലിനോ’ ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. പരമാവധി ഇ-സേവന കേന്ദ്രങ്ങൾ തന്നെ ഉപയോഗിക്കണം എന്ന്  ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്  അഭ്യർത്ഥിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ട്രാഫിക് നിയമങ്ങൾ  എല്ലാവരും പാലിക്കണം എന്നും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.