bahrainvartha-official-logo
Search
Close this search box.

എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യം – ബഹ്‌റൈൻ പ്രതിഭ

0001-698062382_20210502_163907_0000

മനാമ: എല്ലാ വിധ കള്ള പ്രചാരങ്ങളെയും, വർഗീയ അജണ്ടകളെയും അതിജീവിച്ചു ഇടതു പക്ഷ ജനാതിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ ബഹ്‌റൈൻ പ്രതിഭ അഭിന്ദിച്ചു . തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതിയാണ് ഇടതുപക്ഷം വിജയം ഉറപ്പിച്ചത് . നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ വേണമെന്ന് കേരളം ഉറപ്പിച്ചു. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം
തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്. നാൽപ്പത്‌ വർഷത്തിനു ശേഷമാണ്‌ ഒരു മുന്നണിയ്‌ക്ക്‌ കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്‌. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌
ചരിത്രത്തിലാദ്യമായും. ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ അംഗീകാരം ആണ് ഈ വിജയം. പ്രവാസികളും ഈ വിജയത്തിൽ ഏറെ സന്തുഷ്ടർ ആണെന്നും പ്രതിഭ ചൂണ്ടിക്കാട്ടി . മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ പ്രവാസികളെയും ഹൃദയത്തിലേറ്റിയ സർക്കാർ ആയിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ഇടതുപക്ഷ സർക്കാർ.

പ്രളയവും മഹാമാരികളും കരുത്തോടെ നേരിട്ട് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചു സംരക്ഷിച്ചപ്പോൾ അതിലിരട്ടി സ്നേഹത്തോടെ തങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ ഈ സർക്കാരിനെ തങ്ങൾ സംരക്ഷിക്കും എന്ന കേരളജനതയുടെ പ്രഖ്യാപനം കൂടെയാണ് ഈ വിജയം .

വർഗ്ഗീയ അജണ്ടകൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ല എന്ന് , പ്രധാന മന്ത്രി ഉൾപ്പെടയുള്ള ദേശീയ നേതാക്കൾ മതവികാരം പ്രധാന അജണ്ടയാക്കി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഒരു സീറ്റ് പോലും നൽകാതെ കേരളജനത തങ്ങളുടെ രാഷ്ട്രീയ നിലപാട് ഒരിക്കൽ കൂടെ ദൃഢമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനും കള്ള കേസുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിരന്തരം ശ്രമിച്ച കേന്ദ്രസർക്കാരിനും കേന്ദ്ര ഏജൻസികൾക്കും കേരളത്തിലെ ജനങ്ങൾ നൽകിയ തിരിച്ചടി കൂടെയാണ് ഈ ജനവിധി. അതോടൊപ്പം ജനാധിപത്യത്തെ വെല്ലുവിളിച്ചു മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാൽ കേരളം ബിജെപി ഭരിക്കും എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെയും ബിജെപി നേതാക്കളുടെയും ധാർഷ്ട്യത്തിന് ജനങ്ങൾ നൽകിയ ഉചിതമായ മറുപടി കൂടെയായി തിരഞ്ഞെടുപ്പ് ഫലം.

കേവലം അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളിലെല്ലാം തുരങ്കം വച്ച് ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ച യുഡിഎഫിന്റെയും പ്രതിപക്ഷ നേതാവിന്റെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളെയെല്ലാം ജനങ്ങൾ അർഹിക്കുന്ന രീതിയിൽ തള്ളിക്കളഞ്ഞിരിക്കുകയാണ്.

മതവും വിശ്വാസവും ആചാര അനുഷ്ടാനങ്ങളും രാഷ്ട്രീയത്തിൽ നിന്നും വേറിട്ടതാണ് എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു . കള്ളപ്രചാരങ്ങളിൽ നിന്നും അഗ്നി ശുദ്ധി വരുത്തി തിളക്കമാർന്ന വിജയത്തിലൂടെ തുടര്ഭരണം ഉറപ്പാക്കിയ എൽ ഡി എഫ് കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളും ആയി മുന്നോട്ടു പോകുക തന്നെ ചെയ്യും എന്നും ദേശീയ രാഷ്ട്രീയത്തിൽ ബി ജെ പി സംഘ പരിവാർ ശക്തികൾ
ഉയർത്തുന്ന വെല്ലുവിളികൾക്കു എതിരെ പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ഈ രാഷ്ട്രീയ മുന്നേറ്റം ഏറെ കറുത്ത് പകരും എന്നും ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി.ലിവിൻ കുമാറും പ്രസിഡൻറ് കെ.എം. സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!