ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ പ്രിൻസ് സൽമാന് അഭിനന്ദന സന്ദേശം അയച്ച് ഷൂറ കൗൺസിൽ

മനാമ : ലോക മാധ്യമ സ്വാതന്ത്ര്യ ദിനവും ബഹ്‌റൈൻ പ്രസ് ദിനവും ആചരിച്ച് ഷൂറ കൗൺസിൽ . ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സ്വാലിഹ് അൽ സലേയിൽ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് അഭിനന്ദന സന്ദേശം അയച്ചു. രാജ്യത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ഏറ്റവും അടിസ്ഥാന സ്രോതസ്സുകളിലൊന്നായ മാധ്യമ മേഖലയെ ഉയർത്താൻ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന സർക്കാരിന്റെ ശ്രമങ്ങളെയും പ്രവത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. എട്ട് പതിറ്റാണ്ടിലേറെയായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന മാധ്യമപ്രവർത്തകരെയും മാധ്യമ പ്രൊഫഷണലുകളെയും എഴുത്തുകാരെയും അൽ സാലിഹ് അഭിനന്ദിച്ചു.