രാജ്യത്തിൻറെ പുരോഗതിയിൽ തൊഴിലാളികളുടെ സംഭാവനകളെ പ്രശംസിച്ച് ബഹ്‌റൈൻ മന്ത്രിസഭ

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ പ്രതിവാര മന്ത്രിസഭാ യോഗം നടന്നു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ മുഴുവൻ മാധ്യമപ്രവർത്തകർക്കും അദ്ദേഹം ആശംസ നേർന്നു. ലോക പത്രസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിനന്ദന സന്ദേശത്തെ ക്യാബിനറ്റ് അംഗങ്ങൾ പ്രശംസിച്ചു. ബഹ്‌റൈൻ പ്രസ് ദിനത്തോടനുബന്ധിച്ച് ദേശീയ മാധ്യമങ്ങളേയും ബഹ്‌റൈൻ മാധ്യമപ്രവർത്തകരേയും അവർ പൊതു സമൂഹത്തിൻ നൽകുന്ന സേവനങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു.

അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് എല്ലാ ബഹ്‌റൈൻ തൊഴിലാളികളുടെ സംഭാവനകളെയും ക്യാബിനറ്റ് പ്രശംസിച്ചു. രാജ്യത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 24 മണിക്കൂറും  പ്രവർത്തിക്കുന്ന ഒൻപത് ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ച കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രവർത്തനങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രി​യാ​യ ദി​ശ​യി​ലാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്ന്​ മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി.കൂടുതൽ മെച്ചപ്പെട്ട ആരോഗ്യാവസ്ഥ രാജ്യത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്യാബിനറ്റ് അംഗങ്ങൾ പറഞ്ഞു.

കോവിഡ് പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ആവശ്യമായ സഹായം നൽകാനുള്ള തീരുമാനത്തെ മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു. ആതുരശുശ്രൂഷ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തു. കാർഷികമേഖലയിൽ ആറ് തദ്ദേശീയ പദ്ധതികൾ നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കും കാബിനറ്റ് അംഗങ്ങൾ അനുമതി നൽകി. റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളെ കുറിച്ചും ഭക്ഷ്യസുരക്ഷയും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിനെ പറ്റിയും യോഗം ചർച്ച ചെയ്‍തു .