ബെയ്റൂട്ട്: ലബനോന്‍ സര്‍ക്കാര്‍ രാജിവെച്ചു. ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രി ഹസന്‍ ദിയാബും സംഘവും പടിയിറങ്ങുന്നത്. 220ലേറെ പേര്‍ മരണപ്പെടുകയും പതിനായിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. പുതിയ മന്ത്രസഭ അധികാരമേല്‍ക്കുന്നത് വരെ ഹസന്‍ ദിയാബ് കാവല്‍പ്രധാനമന്ത്രിയായി തുടരും.
പ്രധാനമന്ത്രിയുടെ രാജി പ്രസിഡന്റ് മിഖാഈല്‍ ഔന്‍ സ്വീകരിച്ചു കഴിഞ്ഞു. തലസ്ഥാന നഗരിയെ വിറപ്പിച്ച സ്‌ഫോടനത്തിന്‍ ലെബനോന്‍ ഉയര്‍ത്തണീക്കണമെങ്കില്‍ ഏറെ നാളുകള്‍ വിയറൊപ്പ് ഒഴുക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍ 10 മുതല്‍ 15 ബില്യണ്‍ ഭക്ഷ്യധാന്യമാണ് ലെബനോന്‍ സ്‌ഫോടനത്തില്‍ നഷ്ടമായത്. അതായത് രാജ്യത്ത് സൂക്ഷിച്ചിരുന്ന 85 ശതമാനം ഭക്ഷ്യധാന്യം ഇല്ലാതായി. ആശുപത്രികളില്‍ മരുന്നുകളില്ലാത്ത അവസ്ഥയാണ്. പരിക്കേറ്റ പലര്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ആശുപത്രികളില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.