കൊച്ചി: കേരളത്തിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരണപ്പെട്ടു. കാരക്കാമല സ്വദേശി സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി(79) എന്നിവരുടെ മരണപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൊയ്തു മരിക്കുന്നത്. കിഡ്നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളാണ് മൊയ്തുവെന്ന് ഡിഎംഒ അറിയിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിൽ കഴിയവെയാണ് ദേവസി മരിക്കുന്നത്. ഇദ്ദേഹവും മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 1184 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 7 പേർ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു.