bahrainvartha-official-logo
Search
Close this search box.

167 യാത്രക്കാരുമായി കോഴിക്കോട് നിന്നും ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ രണ്ടാമത് ചാർട്ടേഡ് വിമാനം ബഹ്റൈനിൽ പറന്നിറങ്ങി

received_1752957621521578

മനാമ: നാട്ടിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൻ്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ രണ്ടാമത്തെ ചാർട്ടേഡ് വിമാനവും ബഹ്റൈനിലെത്തി. കോഴിക്കോട് നിന്നും 167 യാത്രക്കാരുമായാണ് ഗൾഫ് എയർ വിമാനം ബഹ്റൈനിൽ പറന്നിറങ്ങിയത്. വിമാനത്തിൽ മലയാളികളെ കൂടാതെ ബാംഗ്ലൂർ, തമിഴ്നാനാട് സ്വദേശികളും ചാർട്ടേഡ് വിമാന സർവീസ് പ്രയോജനപ്പെടുത്തിയിരുന്നു.

യാത്രക്കാർക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് പുറത്തുവിടുന്നത്. ആദ്യ വിമാനങ്ങൾക്ക് ശേഷം നിത്യവും നൂറ് കണക്കിന് ആളുകളാണ് നാട്ടിൽ നിന്ന് ബഹറൈനിൽ എത്താനായി ബന്ധപ്പെടുന്നത്. വിസിറ്റ് വിസയിൽ യാത്രക്കായി തയ്യാറെടുത്ത 5 പേർക്ക് ഇന്ന് വിമാനത്തിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചില്ല. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ വിസിറ്റ് വിസയിലുള്ള യാത്രക്കാരുടെ രജിസ്ട്രേഷൻ എടുക്കുന്നില്ല എന്നും സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!