മനാമ: ബഹ്റൈന്‍ പോലീസുകാരന്റെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസ് പ്രതികളുടെ അവസാന അപ്പീലും തള്ളി. മുഖ്യപ്രതിക്ക് വധശിക്ഷ വിധിച്ചു. സ്ഫോടനത്തില്‍ മഹമൂദ് ഫരീദ് (24) എന്ന് പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ബഹ്റൈനിലെ ഈസ്റ്റ് ഈക്കറില്‍ 2014 ജൂലൈയിലാണ് കേസിനാസ്പദമായ സ്‌ഫോടനം നടക്കുന്നത്.
ബഹ്റൈന്‍ പൗരനായ സല്‍മാന്‍ ഇസ സല്‍മാനാണ് കേസിലെ മുഖ്യപ്രതി. 2015 ഏപ്രിലില്‍ ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. കൂടാതെ മറ്റ് ഏഴ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.