മനാമ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാത്രി 7 മണി മുതലായിരിക്കും പരിപാടി നടക്കുക.
‘സ്വാതന്ത്ര്യ ഇന്ത്യയും മതേതരത്വവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ നിരീക്ഷകനുമായ രാധാകൃഷ്ണന്‍ കുന്നുംപുറം, പ്രമുഖ വാഗ്മിയും പണ്ഡിതനുമായ വി.എച്ച് അലിയാര്‍ അല്‍ ഖാസ്മി എന്നിവര്‍ പ്രഭാഷണം നടത്തും. പരിപാടിയില്‍ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.
https://us04web.zoom.us/j/72012531692?pwd=WldIWXJva09PckZIejZmd3U0eDU2UT09