bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് ആയിരത്തിലേറെ, രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക്

covid in india

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിദിന മരണ നിരക്ക് ആയിരത്തിലേറെ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1007 മരണമാണ് കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,553 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 24,61,191 ആയി ഉയര്‍ന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.95 ശതമാനമാണ്. രണ്ട് ദിവസങ്ങളായി ആയിരത്തിലേറെ മരണങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്, മരണനിരക്ക് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് 48,040 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ആഗോള തലത്തില്‍ കോവിഡ് അതിരൂക്ഷമായി ബാധിച്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്. അമേരിക്ക, ബ്രസില്‍ എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!