ബഹ്റൈനിലേക്കുള്ള പ്രവാസികളുടെ യാത്രാ തടസ്സങ്ങൾ മാറ്റാൻ അടിയന്തിര ഇടപെടലുകൾ ആവശ്യം: പി.വി രാധാകൃഷ്ണപിള്ള

pv radhakrishna pillai

മനാമ: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ ബഹ്റൈനിൽ തിരിച്ചെത്തേണ്ട നിരവധി ആളുകൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിൽ നാട്ടിൽ നിന്നും മലയാളികൾ ഉൾപടെയുള്ള വിദേശ ഇന്ത്യക്കാരെ എയർ ബബിൾ കോൺട്രാക്ട് പ്രകാരം തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബഹ്റൈറൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള.

18 വയസ്സിനു മുകളിൽ പ്രായമുള്ള നിരവധി വിദ്യാർഥികൾ ഇപ്പോഴും നാട്ടിൽ തന്നെയാണുള്ളത്. മാതാപിതാക്കളുടെ അരികിൽ തിരിച്ചെത്തിക്കുന്നതിനായി വിദ്യാർത്ഥികളുടെ യാത്രാനുമതി ലഭിക്കണമെന്നും, വിസിറ്റിങ് വിസയിൽ ബഹ്റൈനിലേക്കു വരാൻ കാത്തിരിക്കുന്ന ആളുകളെ കൊണ്ടുവരണമെന്നും, വേണ്ട നയതന്ത്ര ചർച്ചകൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും  പി വി രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു.

ഇതിനകം വിമാന സർവ്വീസിൻ്റെ അഭാവത്തിൽ വിസ കാലാവധി തീർന്ന നൂറുകണക്കിന് ആളുകൾക്ക് വിസ കാലാവധി നീട്ടിക്കിട്ടാനും താൽപ്പര്യമുള്ളവർക്ക് ബഹറിനിൽ തിരിച്ച് വരാനാവശ്യമായ ധാരണ ഉണ്ടാക്കാനുള്ള സാധ്യതയും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാജം വെബ്സൈറ്റിൽ രണ്ടായിരത്തിലധികം ആളുകളാണ് ബഹ്റൈനിലേക്കു തിരിച്ചു വരുന്നതിനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇവർക്കായി സമാജം ചാർട്ടർ ചെയ്ത 3 വിമാനങ്ങൾ ഇതിനോടകം ബഹ്റൈനിൽ എത്തിച്ചേർന്നു. അടുത്ത 5 വിമാനങ്ങളുടെ പ്രാഥമിക യാത്രാനുമതി ലഭിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളെയും എംബസികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!