bahrainvartha-official-logo
Search
Close this search box.

കോവിഡ് വാക്‌സിന്‍ ഉടന്‍, 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വാഗ്ദാന പെരുമഴയുമായി മോദിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണം

modi

ന്യൂഡല്‍ഹി: വാഗ്ദാന പെരുമഴയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര്യദിന പ്രഭാഷണം. രാജ്യത്തെ അടിസ്ഥാന വികസനത്തിനായി 110 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നതാണ് വാഗ്ദാങ്ങളില്‍ പ്രധാനം. അടിസ്ഥാന വികസനത്തിനായി 7000 പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കും. 2 കോടി വീടുകളില്‍ കുടിവെള്ളമെത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 1000 ദിവസത്തിനുള്ളില്‍ ഇവ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്കെതിരെ വാക്‌സിന്‍ ഉടന്‍ കണ്ടെത്തുമെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കും. രാജ്യത്തെ ഓരോ പൗരനും കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്നും മോദി പറഞ്ഞു. നേരത്തെ കോവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ, സന്നദ്ധത പ്രവര്‍ത്തകര്‍ക്ക് മോദി ആദരവ് അര്‍പ്പിച്ചു.

ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. ദേശീയ സൈബര്‍ സുരക്ഷാ നയം ഉടനുണ്ടാകും. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ രാജ്യം എല്ലാ റെക്കോര്‍ഡുകളും മറികടന്നെന്നും മോദി വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ വേണ്ട നടപടിക്രമങ്ങള്‍ പൂര്‍്ത്തിയാക്കുമെന്നും കാശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും മോദി പറഞ്ഞു.

എന്നാല്‍ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വാഗ്ദാനങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. രാജ്യത്ത് ദിവസങ്ങളായി 900ത്തിലേറെ പേരാണ് കോവിഡ്-19 ബാധിച്ച് ദിനംപ്രതി മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. കൊവിഡിനെ നേരിടാന്‍ കേന്ദ്രം പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് പ്രധാന വിമര്‍ശനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!