ദുബായ്: ഇന്ത്യൻ ക്രിക്കറ്റിന് ചരിത്ര നേട്ടങ്ങൾ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.ഇന്ന് വൈകുന്നേരം ട്വിറ്ററിലൂടെയാണ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ദുബായിൽ നടക്കുന്ന ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്ങിസിന്റെ ക്യാമ്പിൽ എത്തി ചേർന്നതിന്റെ തൊട്ടുടനെയുള്ള വിരമിക്കൽ പ്രഖ്യാപനം ആരാധകരിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ന്യൂസ്‌ലാന്റിനെതിരെയുള്ള ലോകകകപ്പ് സെമിഫൈനലിലെ മത്സരമായിരുന്നു അവസാനത്തേത്.