bahrainvartha-official-logo
Search
Close this search box.

തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് ഐസിആര്‍എഫ്; ഭക്ഷണവും പഴങ്ങളും വിതരണം ചെയ്തു

ICRF

മനാമ: തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്). 400 ഓളം തൊഴിലാളികള്‍ക്ക് കുപ്പിവെള്ളവും പഴങ്ങളും കൂടാതെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഉച്ച ഭക്ഷണത്തിനുള്ള (ബിരിയാണി) പൊതികളും വിതരണം ചെയ്തു.

സനദില്‍ ഉള്ള അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വര്‍ക്ക് സൈറ്റിലായിരുന്നു പരിപാടി. കോവിഡ് -19 സമയത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളെ വിശദീകരിക്കുന്ന നോട്ടീസുകളും ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

വേനല്‍ക്കാലങ്ങളില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യങ്ങളൊന്നാണെന്ന് ഐസിആര്‍എഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ആരോഗ്യ ക്ഷേമത്തിന് പ്രാധാന്യം നല്‍കി നടത്തിവരുന്ന പ്രതിവാര ഭക്ഷ്യ വിതരണം ആഗസ്റ്റ് അവസാനം വരെ തുടരുമെന്ന് ഐസിആര്‍എഫ് വ്യക്തമാക്കുന്നു.

ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, വളണ്ടിയേഴ്‌സായ സുനില്‍ കുമാര്‍, മുരളീകൃഷ്ണന്‍, പവിത്രന്‍ നീലേശ്വരം, സുല്‍ഫിക്കര്‍ അലി കൂടാതെ ബോഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!