മനാമ: പീപ്പിള്‍സ് ഫോറം ബഹ്റൈന്‍ ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജീവതവും, ജീവനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമര്‍പ്പിച്ച ധീരദേശാഭിമാനികള്‍ക്കായി സ്മരണാഞ്ജലി അര്‍പ്പിച്ചു. പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്ന ചടങ്ങ് കരിപ്പൂര്‍ വിമാനാപകടത്തിലും പ്രകൃതി ദുരന്തത്തിലും ജീവന്‍ നഷടമായവര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയോട് കൂടിയാണ് ആരംഭിച്ചത്.
നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി ദേശസ്നേഹികളുടെ ജീവന്റെ വിലയാണെന്നും, അവര്‍ സ്വപ്നം കണ്ടിരുന്ന ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും എപ്പോഴും നിലനില്‍ക്കട്ടെയെന്നും, നമ്മുടെ രാജ്യവും, ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികള്‍ക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്തട്ടെയെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യ രക്ഷാധികാരി പമ്പാവാസന്‍ നായര്‍ പറഞ്ഞു. സ്വാതന്ത്ര്യം അതേ അര്‍ത്ഥത്തില്‍ ദുരുപയോഗം ചെയ്യാതെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജനറല്‍ സെക്രട്ടറി വി.വി ബിജുകുമാര്‍ സ്വാഗതം ആശംസിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ രജനി ബിജു ആശംസയും, വൈസ് പ്രസിഡന്റ് ജയശീല്‍ നന്ദിയും പ്രകാശിപ്പിച്ചു. ശോഭാ ജവഹറാണ് ചടങ്ങുകള്‍ നിയന്ത്രിച്ചത്.