bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം ആരംഭിച്ച് ഇന്ത്യൻ എംബസി

Air flight

മനാമ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്​ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്​ട്രേഷൻ നടത്തണം. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക്​ വഴിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വിമാന സർവീസ്​ ആരംഭിക്കുന്നത്​ സംബന്ധിച്ച്​ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും എംബസി കൂട്ടിച്ചേർത്തു. എയർ ബബ്​ൾ കരാർ പ്രകാരം പരസ്​പരം സർവീസ്​ ആരംഭിക്കുന്നത്​ സംബന്ധിച്ച്​ ചർച്ചകൾ നടക്കുകയാണ്​. തീരുമാനമായാൽ അറിയിക്കുമെന്നും എംബസി വ്യക്​തമാക്കി. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനാണ്​ ഇപ്പോൾ രജിസ്​ട്രേഷൻ ആരംഭിച്ചിട്ടുള്ളത്​.

വന്ദേഭാരത്​ ദൗത്യത്തിൽ ബഹ്​റൈനിൽനിന്ന്​ നാട്ടിലേക്ക്​ തിരിച്ചുപോകുന്നവർക്കായി രജിസ്​ട്രേഷൻ നടത്തിയിരുന്നു. ഇതിന്​ സമാനമായാണ്​ ഇപ്പോൾ നാട്ടിൽനിന്ന്​ വരുന്നവർക്കായി രജിസ്​ട്രേഷൻ ആരംഭിച്ചിട്ടുള്ളത്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!