മനാമ: സ്വാതന്ത്ര്യ ദിനത്തില്‍ ജീവകാരുണ്യ രംഗത്ത് പുതിയ കാല്‍വെപ്പുകളുമായി തണല്‍. തണല്‍ അക്കാദമി ഓഫ് റീഹാബിലിറ്റേഷന്‍ സ്റ്റഡീസ് (ടാര്‍സ്) എന്ന സ്ഥാപനത്തിന് കോഴിക്കോട് ജില്ലയിലെ മൂഴിക്കലിലും തണല്‍ ന്യൂറോ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന് കോഴിക്കോടും കണ്ണൂരും എക്‌സൈസ്, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്ന് ശിലാസ്ഥാപനം നിര്‍വഹിക്കും. ഒപ്പം തിരുവനന്തപുരം കല്ലമ്പലം, ഉള്ള്യേരി, സി.എച്ച് ഡയാലിസിസ് സെന്റര്‍ ഓര്‍ക്കാട്ടേരി, വില്യാപ്പള്ളി, കാക്കവയല്‍ എന്നീ സ്ഥലങ്ങളിലും ഇഖ്റാ ഹോസ്പിറ്റലില്‍ ഡയാലിസ് സെന്ററും അടക്കം ആറ് പുതിയ ഡയാലിസിസ് സെന്ററുകള്‍ കൂടി സ്വാതന്ത്ര്യ ദിനത്തില്‍ നാടിനായി സമര്‍പ്പിച്ചു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, എം പിമാരായ എംകെ രാഘവന്‍, കെകെ രാഗേഷ്, കെ സുധാകരന്‍, കെ മുരളീധരന്‍, എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, സികെ നാണു, പുരുഷന്‍ കടലുണ്ടി, ഐസി ബാലകൃഷ്ണന്‍, സികെ ശശീന്ദ്രന്‍ , അഡ്വ .വി ജോയ് എന്നിവരും സിപി കുഞ്ഞഹമ്മദ്, എംകെ ഭാസ്‌കരന്‍, തണല്‍ ചെയര്‍മാന്‍ ഡോ ഇദ്രീസ് എന്നിവരും ചടങ്ങുകളില്‍ മുഖ്യാധികളായും ആശംസാ പ്രാസംഗികരായും പങ്കെടുത്തു.
അഗതിമന്ദിരങ്ങളും ഭിന്നശേഷി സ്‌കൂളുകളും തുടങ്ങുന്നതിനൊപ്പം അവയെ പറ്റി വിദഗ്ദമായി പഠിക്കുകയും വേണ്ട സംവിധാനങ്ങള്‍ തുടക്കം മുതലേ നല്‍കുക എന്നതും കൂടിയാണ് ഇത്തരം ഗവേഷക സ്ഥാപനങ്ങളുടെ ഉദ്ദേശമെന്ന് തണല്‍ വ്യക്തമാക്കി. തണലിന്റെ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടക്കുകയും പലവിധ പ്രായാവസങ്ങള്‍ അനുഭവിക്കുന്നവരെയും സഹായിച്ച് അവരെ നമ്മോടൊപ്പം ജീവിതത്തിന്റെ മുന്‍ധാരയിലേക്കു കൊണ്ടുവരിക എന്ന ദൗത്യമാണ് തണല്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് തണല്‍ ചെയര്‍മാന്‍ ഡോ . ഇദ്രീസ് പറഞ്ഞു