ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 57,982 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു. രാജ്യത്തെ മരണനിരക്ക് 50000 കടന്നു. ഇന്നലെ 941 പേരാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 50,921 പേര്‍ ഇതുവരെ മരണപ്പെട്ടു. അതേസമയം 19 ലക്ഷം പേര്‍ രോഗമുക്തി നേടി. 6.7 ലക്ഷം പേര്‍ ചികിത്സയില്‍ തുടരുന്നു.
മഹാരാഷ്ട്രയും ആന്ധ്രയിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇത് രാജ്യത്ത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. മഹാരാഷ്ട്രയില്‍ 11,111 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം ബാധിച്ചു. ഇന്നലെ 288 പേര്‍ മരിച്ചതോടെ ആകെ മരണം ഇരുപതിനായിരം കടന്നു. ആന്ധ്രയില്‍ 8012 പേരും തമിഴ്നാട്ടില്‍ 5950 പേരും കര്‍ണാടകയില്‍ 2428 പേരും ഇന്നലെ കോവിഡ് ബാധിതരായി. ഉത്തര്‍പ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലും കേസുകളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ് രോഗ ബാധ സ്ഥിരീകരിച്ചത്.