bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൃസ്വ ചിത്രം ‘നിയതം’; ചിത്രീകരണം ആരംഭിച്ചു

cinema

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൃസ്വ ചിത്രം ‘നിയതം’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ രാജേഷ് സോമന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പൂജ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമാജം രവിപിള്ള ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്.

സമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, സിനിമ സംവിധായകനും, ഛായാഗ്രാഹകനുമായ അജിത് നായര്‍, സമാജം സിനിമ ക്ലബ് കണ്‍വീനര്‍ രെമു രമേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഒട്ടേറെ പ്രതിസന്ധികള്‍ നിറഞ്ഞ, കൊറോണ എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രവാസലോകത്തെ പ്രവാസികള്‍ എത്രത്തോളം പ്രക്ഷുബ്ദരായിരുന്നുവെന്നു ലോകം കണ്ടിട്ടുണ്ടാകും. അത്തരം അവസ്ഥകളിലൂടെ കടന്നുപോയ ഒരു കൂട്ടം സാധാരണ മനുഷ്യരുടെ അനുഭവങ്ങള്‍, സമകാലീന പ്രശ്‌നങ്ങളും കുടുംബ പശ്ചാത്തലങ്ങളുമാണ് ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. 25വര്‍ഷമായി, നാട്ടിലും ബഹറൈനിലുമായി ഛായാഗ്രഹണ രംഗത്ത് പ്രശസ്തനായ ജീവന്‍ പദ്മനാഭനാണ് ഈ ചിത്രത്തിന്റെ ക്യാമറ.

മലയാള സിനിമ രംഗത്തെ സജീവ സാന്നിധ്യമായ സച്ചിന്‍ സത്യ എഡിറ്റിങ്ങും, വിനേഷ് മണി പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. വിജയന്‍ കല്ലാച്ചി രചനയും, സംവിധാനവും നിര്‍വ്വഹിച്ച ഇതിലെ ഗാനം ആലപിച്ചത് ശ്രദ്ധേയ ഗായകനായ ഉണ്ണികൃഷ്ണനാണ്. മറ്റു അണിയറ ശില്‍പ്പികള്‍ ക്രീയേറ്റീവ് ഡയറക്ടര്‍ അച്ചു അരുണ്‍രാജ്, കലാ സംവിധാനം സുരേഷ് അയ്യമ്പിള്ളി, ചമയം സജീവന്‍ കണ്ണപുരം എന്നിവരാണ്. ഹരി ശങ്കര്‍, പ്രജീഷ് ബാല, എന്നിവര്‍ സഹ സംവിധായകരായും, അര്‍ഷാദ്, ഉണ്ണി എന്നിവര്‍ ടെക്‌നീക്കല്‍ സപ്പോര്‍ട്ടേഴ്സ് ആയും ഈ ചിത്രത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

ബഹ്‌റൈനിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മനോഹരന്‍ പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് ബാലന്‍, ജയ രവികുമാര്‍, സൗമ്യ സജിത്ത്, മുസ്തഫ ആദൂര്‍, ശരത് ജി, ഉണ്ണി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തും. അവരെ കൂടാതെ സുവിത രാകേഷ്, ലളിത ധര്‍മരാജന്‍, ഗണേഷ് കൂരാറ, രാകേഷ് രാജപ്പന്‍, ഹനീഫ് മുക്കത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നവംബര്‍ ആദ്യവാരം ചിത്രം റിലീസ് ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!