മനാമ: കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മരണപ്പെട്ട ആലപ്പുഴ സ്വദേശി അജീന്ദ്രന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കമ്മറ്റി രൂപീകരിച്ചു. ബഹ്‌റൈനിലെ ആലപ്പുഴ അസോസിയേഷന്റെ നേതൃത്വത്തിലായിരിക്കും കമ്മറ്റി പ്രവര്‍ത്തിക്കുക. അജീന്ദ്രന്റെ മക്കളുടെ പഠന ചിലവും പാതി വഴിയിലായ വീട് പണി പൂര്‍ത്തിയാക്കുന്നതിനുമാണ് പ്രധാനമായും സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.
ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ച അജീന്ദ്രന് കാര്യമായ സാമ്പാദ്യമൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അജീന്ദ്രൻ. അജീന്ദ്രന്റെ നിര്‍ദ്ധന കുടുംബത്തിന് കൈത്താങ്ങാവേണ്ടത് പ്രവാസികളുടെ കര്‍തവ്യമാണെന്ന് ആലപ്പുഴ അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അജീന്ദ്രന്റെ കുടുംബത്തിനെ സഹായിക്കുന്നതിനായി കൈകോര്‍ക്കാന്‍ പറ്റുന്ന വ്യക്തികൾക്കും സംഘടനകൾക്കും 33088160, 34402634 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.