മനാമ: ഹിജ്‌റ പുതുവര്‍ഷ ദിനമായ മുഹറം ഒന്നിന്റെ പൊതു അവധി ആഗസ്റ്റ് 20ന്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഓഗസ്റ്റ് 20 വ്യാഴാഴ്ച അവധിയാണെന്ന് അറിയിച്ചത്. മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പൊതു സ്ഥാപനങ്ങളും അന്നേ ദിവസം പ്രവർത്തിക്കില്ല.