ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 64531 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ ആകെ എണ്ണം 27,67,273 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1092 പേര്‍ മരണപ്പെട്ടു. ഇതോടെ 52,889 ആയി മരണ നിരക്കും ഉയര്‍ന്നു. അതേസമയം 20 ലക്ഷം പേര്‍ രാജ്യത്ത് രോഗമക്തരായി. 73.64 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നു. 6,76,514 പേര്‍ ചികിത്സയില്‍ തുടരുന്നു. 3,17,42,782 സാംപിളുകളാണ് ഇതുവരെ പിരിശോധനയ്ക്ക് വിധേയമാക്കിയത്. ചൊവ്വാഴ്ച്ച മാത്രം 8,01,518 സാംപിളുകള്‍ പിരിശോധിച്ചു എന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാര്‍ലമെന്ററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രോഗവ്യാപനം അവലോകനം ചെയ്യുകയും പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിലെ ഘട്ടങ്ങളും പ്രത്യേക സമിതി വിലയിരുത്തും. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, കര്‍ണ്ണാടക, തമിഴ്നാട് ,തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപന നിരക്ക് കൂടുതലാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ 1758 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.