പി.പി.എം കുനിങ്ങാട് പ്രവാസ ലോകത്ത് നടത്തിയ പ്രവർത്തനങ്ങൾ വാക്കുകൾക്കതീതം: കെ.എം ഷാജി

IMG-20200819-WA0150

മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന മര്‍ഹൂം പി.പി.എം കുനിങ്ങാടിന്റെ ഒന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.പി.എം കുനിങ്ങാട് അുസ്മരണം സംഘടിപ്പിച്ചു. സൂം വഴി നടന്ന ഓണ്‍ലൈന്‍ സംഗമം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ എന്ന് പറഞ്ഞാൽ തന്റെ ഓർമയിൽ എന്നും ആദ്യം ഓടിയെത്തുന്നത് പിപിഎം കുനിങ്ങാട് എന്ന വ്യക്തിയും ആ സ്നേഹവുമാണന്ന് കെഎം ഷാജി അനുസ്മരിച്ചു. പ്രവാസത്തിന്റെ ഏറ്റവും ദുരിതപൂർണമായ കാലത്ത് അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വാക്കുകൾക്കതീതമാണ്. കൊവിഡ് കാലത്തെ കെഎംസിസിയുടെ ഇടപെടലുകളെയും കെഎം ഷാജി പ്രശംസിച്ചു. ലോകം മുഴുവൻ തീക്ഷ്ണമായ പരീക്ഷങ്ങളിലൂടെ കടന്നുപോയപ്പോഴും പതറാതെ പ്രവാസി സമൂഹം കൈവരിച്ചിട്ടുള്ള കരുത്ത് ലോകത്തിന് മുഴുവൻ മാതൃകയാണ്. കൊവിഡ് ഭയാശങ്കകൾക്കിടയിലും പ്രവാസികൾ കാണിച്ച അതിജീവനത്തിന്റെ കരുത്ത് അത്ഭുപ്പെടുത്തുന്നതാണ്. ലോകമെമ്പാടും കെഎംസിസിയുടെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെടുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. കുട്ടുസ മുണ്ടേരി, എസ്.വി ജലീല്‍, സി.കെ അബ്ദുറഹ്മാന്‍, ടി. അന്തുമാന്‍, ആലിയ ഹമീദ് ഹാജി, അലി കൊയിലാണ്ടി, ടി.പി മുഹമ്മദ് അലി, യൂസഫ് കൊയിലാണ്ടി, പി പി എ റഹ്‌മാൻ തുടങ്ങിയവര്‍ അനുസ്മരണം നടത്തി. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും ഗഫൂര്‍ കയ്പമംഗലം നന്ദിയും പറഞ്ഞു. മുസ്തഫ കെ പി, ഷാഫി പാറക്കട്ട, എ പി ഫൈസൽ,ഒ കെ കാസിം, എം എ റഹ്‌മാൻതുടങ്ങിയ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. മൻസൂർ പി വി സൂം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!