ഒരു മില്ല്യൺ കോവിഡ് ടെസ്റ്റുകളെന്ന പുതു നാഴികക്കല്ല് പിന്നിട്ട് ബഹ്റൈൻ; ഇന്ന് സ്ഥിരീകരിച്ചത് 369 പുതിയ കേസുകൾ, 357 പേർക്ക് രോഗമുക്തി

20200820_005140

മനാമ: ഒരു മില്ല്യൺ കോവിഡ് ടെസ്റ്റുകളെന്ന പുതു നാഴികക്കല്ല് പിന്നിട്ട് ബഹ്റൈൻ. നിലവിൽ ആകെ പരിശോധനക്ക് വിധേയമാക്കിയവരുടെ എണ്ണം 1000787 ആയി. ഇതോടെ ‘ട്രേസ്, ടെസ്റ്റ്, ട്രീറ്റ്’ എന്ന കോവിഡ് പ്രതിരോധ സമവാക്യം ഏറ്റവും മികച്ച രീതിയിൽ പിന്തുടരുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഏറെ മുന്നിലാണെന്ന് ആരോഗ്യ മന്ത്രി ഫയീഖ ബിൻത് സെയ്ദ് അൽ സലേഹ് യുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. രാജ്യത്തുള്ള 67.5% പേരിലും നിലവിൽ പരിശോധന പൂർത്തീകരിച്ചു. ആകെ പരിശോധനക്ക് വിധേയമാക്കിയവരിൽ 4.8% പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ചവരിൽ തന്നെ 92.2% പേർക്കും രോഗമുക്തി കൈവരിക്കാനായെന്നതും ബഹ്റൈൻ കൈവരിച്ച അപൂർവ നേട്ടങ്ങളിലൊന്നാണ്. രാജ്യത്തെ ആരോഗ്യമേഖലയിലെ മുൻനിര പോരാളികളുടെ കഠിന പ്രയത്നവും ജനങ്ങളുടെ സഹകരണവും ഒന്നുകൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡിനെതിരായുള്ള പോരാട്ടത്തിൽ തുടർന്നും മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നലെ കോവിഡ്-19 ബാധിതരായ 357 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 44278 ആയി ഉയർന്നു. അതേസമയം ആഗസ്ത് 19 ന് 24 മണിക്കൂറിനിടെ 9647 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 369 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 134 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

ഇതോടെ നിലവില്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3494 ആയി. ചികിത്സയിലുള്ളവരിൽ 39 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട മൂന്ന് പ്രവാസികളല്ക്കം 178 പേർക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി അയവ് വരുത്തുന്നുണ്ടെങ്കിലും ജനങ്ങൾ കൂടിച്ചേരലുകൾ ഒഴിവാക്കി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിരന്തരം ഓർമ്മപ്പെടുത്തുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!