വിദേശ വനിതകളാടൊപ്പം അറസ്റ്റിലായ ലഹരിപദാർത്ഥ ഇടനിലക്കാരന് 5 വർഷത്തെ ജയിൽ ശിക്ഷ

മനാമ: ആയിരക്കണക്കിന് ദിനാർ വിലമതിപ്പുള്ള ഹാഷിഷും ക്രിസ്റ്റൽ മിതും ബഹ്റൈനിൽ വിൽപ്പന നടത്തിയ ബഹ്റൈനി യുവാവിന് 5 വർഷത്തെ തടവ് ശിക്ഷ. 39 വയസ്സുകാരൻ അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. തായ്ലാൻഡ്, റഷ്യ എന്നിവിടങ്ങളിലെ സ്ത്രീകളാണ്.

വിദേശ വനിതകൾക്ക് ആറുമാസം വീതം ജയിൽ ശിക്ഷയുമാണ് ഹൈക്രിമിനൽ കോടതി വിധിച്ചത്. ശിക്ഷാ കാലവധിക്ക് രണ്ട് സ്ത്രീകളെയും ബഹ്റൈനിൽ നിന്നും നാടുകടത്തും.