bahrainvartha-official-logo

ഒന്നല്ല 139 ഭാഗ്യശാലികള്‍; ബി ബി കെ നറുക്കെടുപ്പിലൂടെ ലഭിച്ച 20 ലക്ഷത്തോളം രൂപയുടെ ഭാഗ്യ സമ്മാനം മുഴുവനായും തന്റെ ജീവനക്കാര്‍ക്ക് വീതിച്ചു നല്‍കി ബഹ്‌റൈന്‍ പ്രവാസി മലയാളി

mujeeb

മനാമ: നറുക്കെടുപ്പിലൂടെ ലഭിച്ച സമ്മാന തുക സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വിതിച്ചു നല്‍കി ബഹ്റൈനിലെ പ്രമുഖ വ്യവസായി മുജീബ് അടാട്ടില്‍. ബി.ബി.കെ ബാങ്കില്‍ അല്‍ ഹയറാത്ത് എന്ന നിക്ഷേപ അക്കൗണ്ട് തുടങ്ങുന്നവരില്‍ നിന്ന് പ്രതിമാസ നറുക്കെടുപ്പിലൂടെ അഞ്ച് പേര്‍ക്ക് 10000 ദിനാര്‍ (19.74 ലക്ഷം രൂപ) സമ്മാനമായി നല്‍കാറുണ്ട്. ആഗസ്റ്റിലെ നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് മലപ്പുറം കോട്ടക്കല്‍ സ്വദേശിയും ബഹ്‌റൈനില്‍ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ മുജീബ് അടാട്ടിലിനെയാണ്. നാല് ബഹ്‌റൈനി സ്വദേശികള്‍ക്കാണ് മറ്റു സമ്മാനങ്ങള്‍ ലഭിച്ചത്.

ഇത്രയും വലിയ സമ്മാനത്തുക വിനിയോഗിക്കണമെന്നതിനെക്കുറിച്ച് മുജീബിന് മറിച്ചൊന്ന് ചിന്തിക്കേണ്ട ആവശ്യമുണ്ടായില്ല. തന്റെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കായി വിയര്‍പ്പൊഴുക്കുന്ന 139 ജീവനക്കാര്‍ക്കുമായി സമ്മാനത്തുക വീതിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഒരാള്‍ക്ക് പകരം 139 ഭാഗ്യശാലികളെ സൃഷ്ടിക്കുകയായിരുന്നു മുജീബ്. നന്മനിറഞ്ഞ ആ തീരുമാനത്തില്‍ അദ്ദേഹത്തെപ്പോലെ തന്നെ കുടുംബവും നിറഞ്ഞ സംതൃപ്തിയിലാണ്. തന്റെ സ്ഥാപനത്തെ സ്വന്തമായി കണ്ട് പ്രവര്‍ത്തക്കുന്ന ജീവനക്കാര്‍ക്ക് ഈ സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് മുജീബ് പ്രതികരിച്ചു.

കോവിഡ് വ്യാപനത്തോടെ പ്രവാസലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മിക്കവരും തൊഴിലും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വ്യക്തി ആവശ്യങ്ങളെക്കാളും അന്യന്റെ അദ്ധ്വാനത്തിനും വിയര്‍പ്പിനും മൂല്യം കല്‍പ്പിക്കുന്ന മുജീബിനെപ്പോലുള്ള വ്യവസായികള്‍ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!