bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിരോധത്തിന് ശക്തിപകരാന്‍ ബഹ്‌റൈന്‍ മലയാളികളും; വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധരായത് നിരവധി പേര്‍

trail vaccine-min (1)

മനാമ: കോവിഡ്-19 മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ബഹ്‌റൈന്‍ പ്രവാസി മലയാളികളും. നിരവധി പേരാണ് ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന് സന്നദ്ധരായി രംഗത്ത് വന്നിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന മൂന്നാംഘട്ട ട്രെയലാണിത്. 6000ത്തിലധികം പേരാണ് ബഹ്‌റൈനില്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹി ആഷിഖ്, ബി. ഡി. കെ അംഗം പ്രവീഷ് പ്രസന്നന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി യുസുഫ് അലി,ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസി തുടങ്ങി നിരവധി മലയാളികള്‍ പരീക്ഷണത്തിന് സന്നദ്ധരായവരുടെ പട്ടികയിലുണ്ട്. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇസ്ലാഹി സെന്ററിന്റെ യൂത്ത് വിംഗ് സെക്രട്ടറിയാണ് ആഷിഖ്.

ലക്ഷ കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേരുടെ ജീവിതം വഴിമുട്ടാന്‍ കാരണമാവുകയും ചെയ്ത കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ബഹ്റൈന്‍ സര്‍ക്കാറിനോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ആഷിഖ് പ്രതികരിച്ചു. വാക്‌സിനേഷന്റെ ഭാഗമായി ഇന്നലെയാണ് ആഷിഖ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നിരവധി വളണ്ടിയര്‍മാര്‍ വാക്‌സിനേഷന് വേണ്ടി തയ്യാറായി നില്‍ക്കുകയാണെന്ന് പ്രസിഡന്റ് സഫീര്‍ നരക്കോട് വ്യക്തമാക്കുന്നു.

കോവിഡ് വാക്സിന്‍ ടെസ്റ്റിന് സ്വമേധയാ തയാറായ യുസുഫ് അലിയെയും റഫീഖ് അബ്ബാസിനെയും അഭിനന്ദിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ കേരള ഘടകം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മഹാമാരിക്കെതിരായ പോരാട്ടത്തിന് ശക്തിപരുന്നതാണ് ഇരുവരുടെയും പ്രവൃത്തിയെന്നും ബഹ്‌റൈന്‍ കേരള ഘടകം വ്യക്തമാക്കി. വാക്‌സിന്‍ ട്രയല്‍ ഡോസ് പ്രവീഷ് പ്രസസന്നന്‍ ഇതിനകം സ്വീകരിച്ചുവെന്നും മറ്റ് തല്പരരായവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നത് സംബംന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി വരുന്നുവെന്നും ബഹ്റൈന്‍ ബി. ഡി. കെ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!