കേരളത്തിലെത്തുന്ന പ്രവാസികളുടെ ക്വാറൻ്റീന്‍ 28 ദിവസത്തിൽ നിന്നും 14 ദിവസമാക്കി കുറച്ചു

image

വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള ക്വാറൻ്റീന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു.

വര്‍ഷത്തില്‍ ചുരുങ്ങിയ ലീവിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ തീരുമാനമായിരുന്നു ഇതെന്നും ആയതിനാൽ 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും ഇനി 14 ദിവസത്തെ ക്വാറൻറീൻ മതിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!