മനാമ: ബഹ്റൈനിൽ വരും ദിവസങ്ങളിൽ കാലവസ്ഥ വ്യതിയാനം സംഭവിയ്ക്കുമെന്ന് മെട്രോളജിക്കൽ ഡിപാർട്മെൻറ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴയും അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലുമായിരിക്കും. രാത്രിയിൽ തണുപ്പ് കൂടുമെന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലവസ്ഥ വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നു.
കാറ്റിന് 10 മുതൽ 15 നോട്ടിക്കൽ വേഗതയിൽ കാറ്റ് വീശും. കാറ്റിന്റെ വേഗത വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശവും ഉണ്ട്. ഉയർന്ന താപനില 21 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസും ആണ്.