ഭരത് മുരളി സ്മാരക നാടക പുരസ്‌കാര സമർപ്പണവും, പ്രൊഫ. ജി ശങ്കരപിള്ള അനുസ്മരണവും ഫെബ്രുവരി 6 ന്

മനാമ: ബഹ്റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യ ഗൃഹവും സംയുക്തമായി ഭരത് മുരളി സ്മാരക നാടക പുരസ്‌കാരവും പ്രൊഫ. ജി. ശങ്കര പിള്ള അനുസ്മരണവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 ബുധനാഴ്‌ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം വി ജെടി ഹാളിൽ വച്ച് ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നൽകി വരുന്ന നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ പുരസ്കാരം ശ്രീമതി. സേതു ലക്ഷ്മിക്ക് ബഹു. കേരളം നിയമസഭ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നൽകുമെന്നു സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ശ്രീ മോഹന്‍രാജ് പി. എ ന്‍, ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള ആമുഖ പ്രസംഗം നടത്തുന്ന ചടങ്ങില്‍ ശ്രീ പി വി ശിവൻ (പ്രസിഡന്റ്, നാട്യഗൃഹം) അധ്യക്ഷനായിരിക്കും.

READ: ബഹ്‌റൈൻ കേരളീയ സമാജം ‘ഭരത് മുരളി സ്മാരക നാടക പുരസ്‌കാരം’ നടി സേതു ലക്ഷ്‌മിക്ക്‌

പ്രൊഫ. അലിയാർ, എം. കെ. ഗോപാല കൃഷ്‌ണൻ (ചെയർമാൻ, നാട്യ ഗൃഹം) തുടങ്ങിയവര്‍ പ്രൊഫ. ജി ശങ്കര പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് രാത്രി 7.30 ന് പ്രൊഫ. ജി. ശങ്കര പിള്ള രചിച്ച് ഗീത, രംഗപ്രഭാത് സംവിധാനം നിര്‍വ്വഹിച്ച ‘പൊന്നുംകുടം’ എന്ന നാടകം അരങ്ങേറും. നാടകാവതരണം രംഗ പ്രഭാത്, വെഞ്ഞാറമൂട്.

ചടങ്ങിലേക്ക് ഏവരെയും വിനയ പൂർവം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.