ചെന്നൈ: രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി തമിഴ് നടന്‍ സൂര്യ. കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സൂര്യ സംഭാവന നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ‘സൂരറൈ പോട്ര്’ന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട പ്രസ് റിലീസിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സിനിമ പ്രവര്‍ത്തകരെയും മഹാമാരിക്കെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് തുക നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധികാരണമാണ് ‘സൂരറൈ പോട്ര്’ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നത്. ഇതിനു പുറമെ തിയേറ്റര്‍ റിലീസിന് വേണ്ടി രണ്ട് ചിത്രങ്ങള്‍ ചെയ്യുന്നുണ്ട് എന്നും സൂര്യ പറഞ്ഞു. എയര്‍ ഡെക്കാണ്‍ വിമാന സര്‍വീസസ് സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള ചിത്രമാണ് ‘സൂരറൈ പോട്ര്. സുധി കോങ്ക്ര സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക മലയാളിയായ അപര്‍ണ്ണ ബാലമുരളിയാണ്. സൂര്യയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്.