bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 31 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 61408 കേസുകള്‍, 836 മരണം

COVID

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 61408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 31,06,349 ആയി ഉയര്‍ന്നു. 836 പേരാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 57542 ആയി. 57468 പേരാണ് രാജ്യത്ത് ഇന്നലെ രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 23,38,036 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 7,10,771 പേര്‍ ചികിത്സയില്‍ തുടരുന്നു.

രാജ്യത്തെ കൊവിഡ് ബാധിതര്‍ കൂടുതലും ഉള്ളത് മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 10,441 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 6.82 ലക്ഷമാണ് സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം. 258 പേരാണ് ഇന്നലെ മരണപ്പെട്ടത്. കൂടാതെ പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടുകയാണ്. ഇന്ത്യയില്‍ ‘കൊവിഷീല്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. രാജ്യത്തെ 20 കേന്ദ്രങ്ങളിലായാണ് കൊവിഷീല്‍ഡിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.

അതേസമയം കേരളത്തില്‍ ഇന്നലെ 1908 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!