മനാമ: കൊല്ലം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കൊല്ലം കൊട്ടാരക്കര വാളകം സ്വദേശി ബിനോയി ബാലകൃഷ്ണനാണ് മരണപ്പെട്ടത്. 43 വയസായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിച്ചു.
ഭാര്യയും രണ്ടും കുട്ടികളുമടങ്ങുന്ന കുടുംബം ബഹ്‌റൈനിലുണ്ട്. അല്‍ മന്‍സൂരി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ബിനോയിയുടെ അകാല വിയോഗത്തില്‍ ആദാരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായി കൊല്ലം പ്രവാസി അസോസിയേഷന്‍ അറിയിച്ചു. ഭാര്യ: ആതിരാ സുന്ദര്‍ സിംഗ്, മക്കള്‍: ഹരി നാരായണന്‍ ബിനോയ് (1 വയസ്), ഭവ്യാമി ബിനോയി (6 വയസ്).