ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 60,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 31, 67,323 ആയി ഉയര്‍ന്നു. 848 പേരാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 58390 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 2404585 പേര്‍ രോഗമുക്തരായി. 75.92 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 704348 പേര്‍ ചികിത്സയില്‍ തുടരുന്നു.
രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 9,25,383 സാംപിളുകളാണ് 24 മണിക്കൂറില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ആഗസ്റ്റ് 24 വരെ 3,68,27,520 പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു. അതേസമയം പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊവിഡ് വാക്സിന്റെ 2ാം ഘട്ട പരിക്ഷണം ഇന്ന് ആരംഭിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 17 കേന്ദ്രങ്ങളിലായാണ് വാക്സിന്റെ പരിശോധന നടക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 1,600 ആളുകളിലാണ് വാക്സിന്‍ പരീക്ഷിക്കുക.
അതേസമയം കേരളത്തില്‍ ഇന്നലെ 1242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.