ഫ്ലെക്സി വർക്ക് പെർമിറ്റ് സമ്പ്രദായം പരിഷ്കരിക്കാൻ ബഹ്റൈൻ മന്ത്രിസഭാ യോ​ഗ തീരുമാനം

hrh crown prince

മനാമ: ഫ്ലെക്സി വർക്ക് പെർമിറ്റ് സമ്പ്രദായം പരിഷ്കരിക്കാൻ ബഹ്റൈൻ മന്ത്രിസഭാ യോ​ഗ തീരുമാനം. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി നേരത്തെ ഫ്ലെക്സി വർക്ക് പെർമിറ്റ് സമ്പ്രദായം പരിഷ്കരിക്കാരത്തിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. വിദേശ തൊഴിലാളികൾ ചൂഷണം ചെയ്യുന്നത് തടയാനും എല്ലാ തൊഴിൽ മേഖലകളിലും സ്വദേശികൾക്ക് പ്രഥമ പരി​ഗണനാ ലഭിക്കാനും ആവശ്യമായ നീക്കങ്ങളാണ് ഈ നിർദേശത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ഈ നിർദേശങ്ങളാണ് ഇപ്പോൾ മന്ത്രിസഭ അം​ഗീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓൺലൈനിലായിരുന്നു യോ​ഗം. ഫ്ലെക്സി വിസക്കാർക്ക് 20 വിഭാ​ഗം തൊഴിലുകളിലാണ് ഏർപ്പെടാൻ അനുവാ​ദം ഉണ്ടാവുക. അനുവദമില്ലാത്ത മേഖലകളിൽ ഫ്ലെക്സി വിസക്കാരെ ഉപയോ​ഗിച്ച് തൊഴിലെടുപ്പിച്ചാൽ നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് നിർ​ദേശിച്ചിരിക്കുന്നത്. ഫ്ലെക്​സി വിസക്ക് അപേക്ഷിച്ചവർ അത് ലഭിച്ചതിന് ശേഷമേ തൊഴിലെടുക്കാൻ പാടുള്ളൂവെന്നും പുതിയ പരിഷ്കരണത്തിൽ വ്യവസ്ഥയുണ്ട്.

ശൂറ കൗൺസിലും പാർലമെൻറും ചേംബർ ഓഫ് കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്ട്രിയും നേരത്തെ സമാനമായ ചില നിർ​​ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇത് കൂടി പരി​ഗണിച്ചാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത്. തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയം, വൈദ്യുത-ജല കാര്യ മന്ത്രാലയം, എൽ.എം.ആർ.എ, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്ട്രി, വിദ്യാഭ്യാസ ഗുണനിലവാര അതോറിറ്റി എന്നിവയിൽ നിന്നുള്ള പ്രതിനിധികളടങ്ങുന്ന സമിതി ഫ്ലെക്​സി വിസയുമായി ബന്ധപ്പെട്ട വ്യവസ്​ഥകളും നിബന്ധനകളും ചിട്ടപ്പെടുത്തുന്നതിനായി നിയോ​ഗിക്കാനും യോ​ഗം തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!