bahrainvartha-official-logo
Search
Close this search box.

തടയിടാനാവാതെ കോവിഡ് വ്യാപനം; ലോകത്ത് രോഗബാധിതുടെ എണ്ണം രണ്ടര കോടിയിലേക്ക്; മരണം 823,560

china-covid19

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,063,894 ആയി. 823,560 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 6,627,102 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 61,788 പേരുടെ നില അതീവ ഗുരുതരമാണ്. 16,613,225 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 188 രാജ്യങ്ങളിലായാണ് ലോകത്ത് കൊവിഡ്-19 വ്യാപിച്ചിരിക്കുന്നത്. കൊവിഡ്-19ന്റെ ഇനത്തില്‍ ഉള്‍പ്പെടുന്ന വൈറസുകള്‍ മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ പടരുന്നതാണ്. എന്നാല്‍ ഇവയില്‍ പെടുന്ന ചില വൈറസുകള്‍ മൃഗങ്ങളില്‍ മാത്രമാണ് നിലവില്‍ കാണപ്പെടുന്നതെന്നും മനുഷ്യരില്‍ ഇതുവരെ പടര്‍ന്നിട്ടില്ലെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 3,674,176 ആയി ഉയര്‍ന്നു. 40,000 പേര്‍ക്ക് കൂടി പുതിയതായ രോഗം ബാധിച്ചതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. 3,235,725 ആണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം. 5,955,728 പേര്‍ക്ക് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചു. പ്രതിദിന രോഗബാധ നിരക്ക് 30,000 ആണ്. റഷ്യയില്‍ നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 966,189 ആയി ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പിലെ സ്ഥിതിഗതികള്‍ ഏതാണ്ട് നിയന്ത്രണ വിധേയമാണ്. എന്നാല്‍ സമൂഹ വ്യാപനത്തിന് സാധ്യതയും തള്ളിക്കളയാനാവില്ല.

റഷ്യയുടെ സുപ്ട്‌നിക് വാക്‌സിന്‍ ഇന്ത്യയിലും നിര്‍മ്മിക്കുമെന്ന് സൂചനകളുണ്ട്. ഇതുവരെ ഒദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ജിസിസി രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സൗദിയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!