മനാമ: ഹോപ്പ് ബഹ്‌റൈൻ ഓണത്തിനോടനുബന്ധിച്ച് കുട്ടികൾക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലുള്ളവർക്ക് മക്കളുടെയോ ബന്ധുക്കളായ കുട്ടികളുടെയോ, ഓണപ്പുടവ ധരിച്ച ഫോട്ടോ അയച്ചു നൽകാം. പതിനഞ്ച് വയസിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫോട്ടോ മത്സരത്തിനായി അയയ്ക്കാം. കുട്ടി ബഹ്‌റൈനിൽ ഉണ്ടാവണമെന്ന് നിർബന്ധമില്ല. എൻട്രികൾ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 10 ആണ്.
കൂടുതൽ വിവരങ്ങൾക്ക് 3535 6757, 3988 9317, 3340 1786, 3777 5801 എന്നീ വാട്ടസാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.