കോവിഡ് കാലത്ത് പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി ഓണസദ്യ, ഓണക്കിറ്റ് വിതരണം ചെയ്യുന്നു

onam2

മനാമ: ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റുമായും പെന്റ ഡെൽമോൺ ട്രേഡേഴ്സുമായും സഹകരിച്ച് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ കണ്ടെത്തി ഓണസദ്യയും ഭക്ഷണക്കിറ്റുമാണ് വിതരണം ചെയ്യാനിരിക്കുന്നത്. 10 കിലോ അരിയുൾപ്പെടെ 12-ആവശ്യസാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്.

വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

ഈ കൊറോണ കാലത്തെ ഓണത്തിന് നിങ്ങൾക്കറിയാവുന്ന ഏറ്റവും അർഹതപ്പെട്ട കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായി ഓണസദ്യ അല്ലെങ്കിൽ അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ട് എത്തിച്ചു കൊടുക്കുന്നതായിരിക്കും. ഈ മഹാമാരി സമയത്ത് ജോലി നഷ്ടപ്പെടുകയോ മറ്റ് അവശതകൾ അനുഭവിക്കുന്നയോ നേരിടുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ
ഡിലൈറ്റ് (Indian delights ) റസ്റ്റോറൻറ്മായി സഹകരിച്ച് ഓണസദ്യ ആവശ്യമായവർക്ക് ഓണസദ്യയും , പെന്റ ഡെൽമോൺ(Penta Delmon) ട്രേഡേഴ്സ്മായി സഹകരിച്ച് 10 Kg അരിയും വെളിച്ചെണ്ണയും തുടങ്ങി ആവശ്യമായ 12-ആവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് വീടുകളിൽ എത്തിച്ചു കൊടുക്കുന്നു

ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോൾ പല അഭ്യുദയകാംക്ഷികളും ഇതുമായി സഹകരിക്കാൻ മുന്നോട്ടു വന്നിരിക്കുന്നു . ഇനിയും സഹകരിക്കാൻ താല്പര്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക. കൂടുതൽ ആളുകളിലേക്ക് ഈ സഹായം എത്തിക്കുവാൻ അത് സഹായകരമാകും. നിങ്ങൾക്ക് നേരിട്ട് തികച്ചും അർഹതപ്പെട്ടവർ എന്ന് അറിയാവുന്ന കുടുംബത്തിന്റെ ബന്ധപ്പെടേണ്ട നമ്പറും പേരും 39855197/32293138
ഈ നമ്പറുകളിൽ വാട്സാപ്പ് വഴി അറിയിക്കേണ്ടതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!